Monday, March 21, 2011

ധ്വനിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2.10 തീയ്യതികളിൽ ഡോ.രാജീവ്‌ നയിക്കുന്ന" ഹോമിയോപ്പതി ചികിത്സാവിധിയിലൂടെ എൻഗിനെ രോഗനിർണ്ണയവും പരിഹാരവും ലഭിക്കാം" എന്ന വിഷയത്തെക്കുറിച്ച്‌ മേദറഹള്ളിയിൽ വെച്ച്‌ വൈകുന്നേരം 3 മണിക്ക്‌ ബോധവത്ക്കരണക്ലാസും,10 ന്‌ രാവിലെ പത്തുമണിമുതൽ ജലഹള്ളി ശ്രീ അയ്യപ്പ വിദ്യാലയത്തിൽ വെച്ച്‌ ഹോമിയോപ്പതി സൗജന്യപരിശോധനാക്യാമ്പും നടത്തുന്നു.

Saturday, March 19, 2011

ധ്വനി---വനിതാ ദിനം ---ഫോട്ടോസ്


ചർച്ച നടത്തി(2010--സെപ്റ്റംബർ)




ധ്വനിയുടെ ആഭിമുഖ്യത്തിൽ :അവഗണിക്കപ്പെടുന്ന മാതൃത്വം" എന്ന വിഷയത്തിൽ ചർച്ച നടത്തി.




ഓരോ മാസവും ധ്വനിയുടെ പ്രതിമാസ യോഗങ്ങൾ സംഘടിപ്പിച്ചു.




2011 ഫെബ്രുവരിയിൽ കേരളത്തിലെ ട്രെയിൻ യാത്രക്കിടയിൽ ക്രൂരമായി മാനഭംഗ്ത്തിന്നിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദുരന്തത്തിൽ ധ്വനി പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സാക്ഷരതയുടെയും പേരിൽ അഭിമാനിക്കുന്ന കേരളത്തിൽ നടന്ന ഈ പൈശാചികവൃത്തി സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും ട്രെയിനിൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ അധികൃതർ കാണിച്ച അലംഭാവമാണ്‌` സംഭവത്തിനു കാരണമെന്നും ധ്വനി വനിതാവേദി അഭിപ്രായപ്പെട്ടു. തദ്ഫലമായി ധ്വനിപ്രവർത്തകർ ഗവൺമന്റിലേക്ക്‌ ജുഡീഷ്യറീ വിഭാഗത്തിൽ നിന്നും ഇത്തരം ക്രൂരകൃത്യങ്ങൾ നടത്തുന്നവർക്കു നേരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ നടപ്പിലാക്കന്നമെന്നു നിവേദനം സമർപ്പിച്ചു.



(--14---മലയളമനോരമ റിപ്പോർട്ട്‌)



സ്ത്രീ സുരക്ഷ ഉറപ്പാക്കണം

സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ ഉദാഹരണപ്പട്ടികയിലേക്ക്‌ കേരളത്തിൻ ട്രെയിൻ യാത്രയ്ക്കിടെ മാനഭംഗത്തിന്നിരയായി ജീവൻ പൊലിഞ്ഞ സൗമ്യയുടെ കഥ കൂടി ചേർക്കപ്പെട്ടിരിക്കുന്നു. എത്ര ഒച്ചപ്പാടുകളുണ്ടാകുമ്പോഴും കേരളത്തിൽ സ്ത്രീ പീഡനങ്ങൾക്കു കുറവുണ്ടാകുന്നില്ല. സമൂഹത്തിൽ ഏതു സുരക്ഷിത്വ ബോധത്തിലാൺ` പെൺകുട്ടികൾ ജീവിക്കേണ്ടത്‌?ശാരീരികമായും മാനസികമായും അവർ ഓരോ നിമിഷവും പീഡനത്തിനു വിധേയരാകുന്നു


സൗമ്യയുടെ കാര്യത്തിൽ റയില്‍വേ അധികൃതരുടെ ഭാഗത്തു നിന്ന്‌ വീഴ്ച്ചയുണ്ടായിട്ടില്ലെന്നു പറയുന്നത്‌ തികച്ചും അപലപനീയം. സ്ത്രീകളുടെ കംമ്പാർട്ടുമന്റിൽ മതിയായ സുരക്ഷക്രമീകരണമുണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ?ഇനിയെങ്കിലും മറ്റൊരു പെൺകുട്ടിയും രക്തസാക്ഷിയാകാതിരിക്കാൻ ഇത്തരം നിർദ്ദയകൃത്യങ്ങൾ സമൂഹത്തിൽ താണ്ഡവമാടാതിരിക്കട്ടെ. അതിനായി അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നിലപാടുകൾ ഉണ്ടാവട്ടെ

ഇന്ദിരാബാലൻ
ചെയർ പേഴ്സൺ
" ധ്വനി"

ബാംഗ്ലൂർ



രാജ്യാന്തര വനിതാദിനം; ധ്വനി മാധ്യമ സെമിനാർ നടത്തി(2011---മാർച്ച്‌ 13)



ഹിന്ദു ദിനപത്രത്തിന്റെ ഡ്പ്യൂട്ടി എഡിറ്റർ ശ്രീമതി സുഗന്ധി രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായിരുന്നു. "മാധ്യമരംഗത്ത്‌ സ്ത്രീകൾക്കുള്ള പങ്ക്‌" എന്ന വിഷയത്തിൽ സെമിനാർ നടത്തി.ധ്വനി പ്രവർത്തകർ സജ്ജീവമായി പങ്കെടുത്തു. ശേഷം കവിത പാരായണം, ഗാനാലാപനം എന്നിവയും. ലഘുഭക്ഷണവും കഴിഞ്ഞു യോഗം പിരിഞ്ഞു.






3--(-വനിതാദിനം ആചരിച്ചു(2010--മാർച്ച്‌--8)






ധ്വനിയുടെ ആഭിമുഖ്യത്തിൽ ഗംഗ ഗാർഡനിൽ വെച്ച്‌ വനിതാദിനം ആഘോഷിച്ചു. കവയിത്രി ഇന്ദിരാബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമൂഹത്തിലേക്ക്‌ സ്ത്രീകൾ കടന്നു വരേണ്ട ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടത്തി. സുധാകരുണാകരൻ, എസ്‌.ലളിത, രുഗ്മിണികൃഷ്ണൻ, കെ. ആർ. ജയലക്ഷ്മി, സുമ രാധാകൃഷ്ണൻ, കനക മോഹൻ, അമ്മിണി ശേഖർ, സുലേഖ ബാബുരാജ്‌, സബിത അജിത്‌, രമ കെ.കുമാർ, ജ്യോതി.എസ്‌. ബീന ബാബു, അജന്ത, ദിവ്യ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശേഷം ഗാനമാലിക,,കവിതാലാപനം, നാടകം എന്നിവയും അവതരിപ്പിച്ചു.




4---(ആഗസ്റ്റ്‌--8)


ധ്വനി വാർഷികം




ധ്വനി വാർഷികം അഡ്വാണ്ടേജ്‌ ഫൗണ്ടേഷൻ ഡയറക്ട്ര് ശ്രീമതി.സൗമ്യാനായർ ഉത്ഘാടനം ചെയ്തു. ആക്സൺ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റൂഷൻ ഡയറക്ടർ ഡോ'ജയശ്രീ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്‌ കർണ്ണാടക സർക്കാർ പുരസ്ക്കാരം നേടിയ പ്രമുഖ അഭിഭാഷക മേരി അക്കമ്മ മാമനെ ആദരിച്ചു. നഗരത്തിലെ വിവിധ സാംസ്ക്കാരിക സംഘടനകളുടെ പ്രധിനിധികളും ധ്വനി പ്രവർത്തകരും പ്രസംഗിച്ചു. തുടർന്നു ധ്വനി കുടും
-ബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Friday, March 18, 2011


2----ധ്വനി--മാനസികാരോഗ്യ ബോധവൽക്കരണ ക്യാമ്പ്‌---ഒക്ടോബര്‍ --24 ന്‌(2009)

ധ്വനിയുടെ ആഭിമുഖ്യത്തിൽ "സ്ത്രീകളുടെ മാനസിക സംഘർഷവും, മാനസികാരോഗ്യവും" എന്ന വിഷയത്തെക്കുറിച്ചു സെമിനാർ നടത്തി. ആക്സൺ കോളേജ്‌ ഡയറക്ടറും, സൈക്കോ തെറാപ്പിസ്റ്റുമായ ഡോ. ജയശ്രീ കൃഷ്ണകുമാരിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ


3--സ്ത്രീകളും നിയമ സാധ്യതകളും എന്ന വിഷയത്തില്‍ പ്രമുഖ അഭിഭാഷക കെ.എം. ജമീല മുഖ്യപ്രഭാഷണം നടത്തി.(ഡിസംബർ---11---2009)


പ്രവർത്തക സമിതി


ധ്വനിയുടെ രണ്ടു ശാഖകൾ നിലവിലുണ്ട്‌. ബാംഗ്ലൂരിലെ പ്രാദേശികമായ സ്ഥലങ്ങളിലെ സ്ത്രീകളുടെ ഉത്ക്കർഷം കണക്കിലിരുത്തിയാണ്‌` ധ്വനിയുടെ ശാഖകൾ നിലവിൽ കൊണ്ടു വന്നത്‌






ചെയർമാൻ----ഇന്ദിരാ ബാലൻ

ജനറൽ സെക്രട്ടറി----സുധാ കരുണാകരൻ



1-----ജലഹള്ളി ശാഖ




പ്രസിഡണ്ട്‌----സാവിത്രി.പി.

വൈസ്‌ പ്രസിഡണ്ട്‌---കനക മോഹൻ

സെക്രട്ടറി---രുഗ്മിണി കൃഷ്ണൻ

ജോയിന്റ്‌ സെക്രട്ടറി-------രുഗ്മിണി സി.ശേഖർ

ട്രഷറർ----------രമ കെ.കുമാർ

ജോയിന്റ്‌ ട്രഷറർ----------ജ്യോതി.എസ്‌.കുമാർ

അംഗങ്ങൾ

അമ്മിണി ശേഖര്‍
സുമരാധാകൃഷ്ണൻ
വാസന്തി കൃഷ്ണൻ
സബിത അജിത്കുമാർ
ദേവി ബാബു
ബീന ബാബു
സീതാദേവി.എം.
ബിന്ദു ഹരികുമാർ
സാവിത്രി.പി. നായർ
അജന്താ ഗിരിജൻ
സുലേഖ ബാബുരാജ്‌
ദിവ്യ.എസ്‌.കുമാർ
മാലതി പാണി
രാജം പിള്ള
കെ ആർ. ജയലക്ഷ്മി
സുജാത
രശ്മി രാജ്‌
വിമല
ശ്രീദേവി
വിജി
ബീന ശ്രീധർ  
-ഗീതാ ജയൻ  
രാജി
പി.എച്ച്‌.മഞ്ജുള
ദാക്ഷായണി.ഇ.
ശ്രീജ.പി.ആർ.
സിന്ധു സതീഷ്‌
നിർമ്മല
ശ്യാമ

യെലഹങ്ക  ശാഖ 



പ്രസിഡ ണ്ട് --നിര്‍മ്മല
സെക്രട്ടറി-ഷീല 
ട്രഷറര്‍ -രേഖാമാധവാന്‍ 

മലയാളിവനിതകൾക്കു മാത്രമായി സംഘടന












ബാംഗ്ലൂർ-----സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ,അവയ്ക്കു പരിഹാരം കണ്ടെത്താനും ആയി ബാംഗ്ലൂരിൽ ഒരു വനിതാസംഘടന പിറവിയെടുക്കുന്നു. നഗരത്തിൽ നിരവധി മലയാളിസംഘടനകൾക്കു വനിതാവിഭാഗങ്ങളുണ്ടെങ്കിലും മലയാളി വനിതകൾ അവർക്കു മാത്രമായി ഒരു സംഘടനയുണ്ടാക്കുന്നത്‌ അപൂർവ്വ്വമാണ്‌`.

ജാലഹള്ളി കേന്ദ്രീകരിച്ചു രൂപീകരികപ്പെടുന്ന "ധ്വനി" എന്ന സംഘടനയുടെ പ്രഥമ കാര്യപരിപാടികൾ 2009 സെപ്റ്റംബർ 22 നു ഔപചാരികമായി നിർവ്വഹിച്ചു. സ്ത്രീകളുടെ ഉത്ക്കർഷം, വ്യ്ക്തിത്വവികാസം, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ . ചിന്താ ശേഷിയെ വര്‍ദ്ധിപ്പിക്കുക . കലാരൂപങ്ങളുടെ അവതരണം, സ്ത്രീകളിൽ അന്തർലീനമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ "ധ്വനി"യുടെ പ്രവർത്തനലക്ഷ്യങ്ങൾ. പ്രഥമ പരിപാടി എഴുത്തുകാരിയും, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജദ്ധ്യാപികയുമായ ഡോ. ഉഷാബാലക്കൃഷ്ണൻ ഉത്ഘാടനം ചെയ്തു." സമൂഹത്തിൽ സ്ത്രീകൾക്കുള്ള പങ്കു്" എന്നതായിരുന്നു വിഷയം.



(2009----1, 22 )

"ധ്വനി" വനിതാവേദി -----ബാംഗ്ലൂര്‍ -