Saturday, March 19, 2011

ചർച്ച നടത്തി(2010--സെപ്റ്റംബർ)




ധ്വനിയുടെ ആഭിമുഖ്യത്തിൽ :അവഗണിക്കപ്പെടുന്ന മാതൃത്വം" എന്ന വിഷയത്തിൽ ചർച്ച നടത്തി.




ഓരോ മാസവും ധ്വനിയുടെ പ്രതിമാസ യോഗങ്ങൾ സംഘടിപ്പിച്ചു.




2011 ഫെബ്രുവരിയിൽ കേരളത്തിലെ ട്രെയിൻ യാത്രക്കിടയിൽ ക്രൂരമായി മാനഭംഗ്ത്തിന്നിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദുരന്തത്തിൽ ധ്വനി പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സാക്ഷരതയുടെയും പേരിൽ അഭിമാനിക്കുന്ന കേരളത്തിൽ നടന്ന ഈ പൈശാചികവൃത്തി സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും ട്രെയിനിൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ അധികൃതർ കാണിച്ച അലംഭാവമാണ്‌` സംഭവത്തിനു കാരണമെന്നും ധ്വനി വനിതാവേദി അഭിപ്രായപ്പെട്ടു. തദ്ഫലമായി ധ്വനിപ്രവർത്തകർ ഗവൺമന്റിലേക്ക്‌ ജുഡീഷ്യറീ വിഭാഗത്തിൽ നിന്നും ഇത്തരം ക്രൂരകൃത്യങ്ങൾ നടത്തുന്നവർക്കു നേരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ നടപ്പിലാക്കന്നമെന്നു നിവേദനം സമർപ്പിച്ചു.



(--14---മലയളമനോരമ റിപ്പോർട്ട്‌)



സ്ത്രീ സുരക്ഷ ഉറപ്പാക്കണം

സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ ഉദാഹരണപ്പട്ടികയിലേക്ക്‌ കേരളത്തിൻ ട്രെയിൻ യാത്രയ്ക്കിടെ മാനഭംഗത്തിന്നിരയായി ജീവൻ പൊലിഞ്ഞ സൗമ്യയുടെ കഥ കൂടി ചേർക്കപ്പെട്ടിരിക്കുന്നു. എത്ര ഒച്ചപ്പാടുകളുണ്ടാകുമ്പോഴും കേരളത്തിൽ സ്ത്രീ പീഡനങ്ങൾക്കു കുറവുണ്ടാകുന്നില്ല. സമൂഹത്തിൽ ഏതു സുരക്ഷിത്വ ബോധത്തിലാൺ` പെൺകുട്ടികൾ ജീവിക്കേണ്ടത്‌?ശാരീരികമായും മാനസികമായും അവർ ഓരോ നിമിഷവും പീഡനത്തിനു വിധേയരാകുന്നു


സൗമ്യയുടെ കാര്യത്തിൽ റയില്‍വേ അധികൃതരുടെ ഭാഗത്തു നിന്ന്‌ വീഴ്ച്ചയുണ്ടായിട്ടില്ലെന്നു പറയുന്നത്‌ തികച്ചും അപലപനീയം. സ്ത്രീകളുടെ കംമ്പാർട്ടുമന്റിൽ മതിയായ സുരക്ഷക്രമീകരണമുണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ?ഇനിയെങ്കിലും മറ്റൊരു പെൺകുട്ടിയും രക്തസാക്ഷിയാകാതിരിക്കാൻ ഇത്തരം നിർദ്ദയകൃത്യങ്ങൾ സമൂഹത്തിൽ താണ്ഡവമാടാതിരിക്കട്ടെ. അതിനായി അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നിലപാടുകൾ ഉണ്ടാവട്ടെ

ഇന്ദിരാബാലൻ
ചെയർ പേഴ്സൺ
" ധ്വനി"

ബാംഗ്ലൂർ



രാജ്യാന്തര വനിതാദിനം; ധ്വനി മാധ്യമ സെമിനാർ നടത്തി(2011---മാർച്ച്‌ 13)



ഹിന്ദു ദിനപത്രത്തിന്റെ ഡ്പ്യൂട്ടി എഡിറ്റർ ശ്രീമതി സുഗന്ധി രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായിരുന്നു. "മാധ്യമരംഗത്ത്‌ സ്ത്രീകൾക്കുള്ള പങ്ക്‌" എന്ന വിഷയത്തിൽ സെമിനാർ നടത്തി.ധ്വനി പ്രവർത്തകർ സജ്ജീവമായി പങ്കെടുത്തു. ശേഷം കവിത പാരായണം, ഗാനാലാപനം എന്നിവയും. ലഘുഭക്ഷണവും കഴിഞ്ഞു യോഗം പിരിഞ്ഞു.






No comments:

Post a Comment