Saturday, March 19, 2011

3--(-വനിതാദിനം ആചരിച്ചു(2010--മാർച്ച്‌--8)






ധ്വനിയുടെ ആഭിമുഖ്യത്തിൽ ഗംഗ ഗാർഡനിൽ വെച്ച്‌ വനിതാദിനം ആഘോഷിച്ചു. കവയിത്രി ഇന്ദിരാബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമൂഹത്തിലേക്ക്‌ സ്ത്രീകൾ കടന്നു വരേണ്ട ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടത്തി. സുധാകരുണാകരൻ, എസ്‌.ലളിത, രുഗ്മിണികൃഷ്ണൻ, കെ. ആർ. ജയലക്ഷ്മി, സുമ രാധാകൃഷ്ണൻ, കനക മോഹൻ, അമ്മിണി ശേഖർ, സുലേഖ ബാബുരാജ്‌, സബിത അജിത്‌, രമ കെ.കുമാർ, ജ്യോതി.എസ്‌. ബീന ബാബു, അജന്ത, ദിവ്യ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശേഷം ഗാനമാലിക,,കവിതാലാപനം, നാടകം എന്നിവയും അവതരിപ്പിച്ചു.




4---(ആഗസ്റ്റ്‌--8)


ധ്വനി വാർഷികം




ധ്വനി വാർഷികം അഡ്വാണ്ടേജ്‌ ഫൗണ്ടേഷൻ ഡയറക്ട്ര് ശ്രീമതി.സൗമ്യാനായർ ഉത്ഘാടനം ചെയ്തു. ആക്സൺ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റൂഷൻ ഡയറക്ടർ ഡോ'ജയശ്രീ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്‌ കർണ്ണാടക സർക്കാർ പുരസ്ക്കാരം നേടിയ പ്രമുഖ അഭിഭാഷക മേരി അക്കമ്മ മാമനെ ആദരിച്ചു. നഗരത്തിലെ വിവിധ സാംസ്ക്കാരിക സംഘടനകളുടെ പ്രധിനിധികളും ധ്വനി പ്രവർത്തകരും പ്രസംഗിച്ചു. തുടർന്നു ധ്വനി കുടും
-ബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

No comments:

Post a Comment