Friday, March 18, 2011

മലയാളിവനിതകൾക്കു മാത്രമായി സംഘടന












ബാംഗ്ലൂർ-----സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ,അവയ്ക്കു പരിഹാരം കണ്ടെത്താനും ആയി ബാംഗ്ലൂരിൽ ഒരു വനിതാസംഘടന പിറവിയെടുക്കുന്നു. നഗരത്തിൽ നിരവധി മലയാളിസംഘടനകൾക്കു വനിതാവിഭാഗങ്ങളുണ്ടെങ്കിലും മലയാളി വനിതകൾ അവർക്കു മാത്രമായി ഒരു സംഘടനയുണ്ടാക്കുന്നത്‌ അപൂർവ്വ്വമാണ്‌`.

ജാലഹള്ളി കേന്ദ്രീകരിച്ചു രൂപീകരികപ്പെടുന്ന "ധ്വനി" എന്ന സംഘടനയുടെ പ്രഥമ കാര്യപരിപാടികൾ 2009 സെപ്റ്റംബർ 22 നു ഔപചാരികമായി നിർവ്വഹിച്ചു. സ്ത്രീകളുടെ ഉത്ക്കർഷം, വ്യ്ക്തിത്വവികാസം, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ . ചിന്താ ശേഷിയെ വര്‍ദ്ധിപ്പിക്കുക . കലാരൂപങ്ങളുടെ അവതരണം, സ്ത്രീകളിൽ അന്തർലീനമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ "ധ്വനി"യുടെ പ്രവർത്തനലക്ഷ്യങ്ങൾ. പ്രഥമ പരിപാടി എഴുത്തുകാരിയും, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജദ്ധ്യാപികയുമായ ഡോ. ഉഷാബാലക്കൃഷ്ണൻ ഉത്ഘാടനം ചെയ്തു." സമൂഹത്തിൽ സ്ത്രീകൾക്കുള്ള പങ്കു്" എന്നതായിരുന്നു വിഷയം.



(2009----1, 22 )

No comments:

Post a Comment